രാജ്യാന്തര ഹോളി ഖുര്‍ആന്‍ മത്സരം നവംബര്‍ ആറ് മുതല്‍

Posted on: September 24, 2016 2:53 pm | Last updated: September 24, 2016 at 2:53 pm
SHARE

uae-69201ദുബൈ: വനിതകള്‍ക്കു വേണ്ടിയുള്ള രാജ്യാന്തര ഹോളി ഖുര്‍ആന്‍ മത്സരം നവംബര്‍ ആറ് മുതല്‍ 18 വരെ നടക്കുമെന്ന് ദുബൈ രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി അറിയിച്ചു. ശൈഖ ഫാത്വിമ ബിന്‍ത് മുബാറകിന്റെ നാമധേയത്തിലാണ് മത്സരങ്ങള്‍.
ദുബൈ കള്‍ചറല്‍ ആന്‍ഡ് സയന്റിഫിക് അസോസിയേഷനാണ് മത്സരവേദി. പരിപാടിയുടെ ഒരുക്കങ്ങള്‍ മംസാറില്‍ ചേര്‍ന്ന കമ്മിറ്റി യോഗം വിലയിരുത്തി.
ഖുര്‍ആന്‍ മനഃപാഠമാക്കിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വനിതകള്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന് ദുബൈ ഭരണാധികാരിയുടെ കള്‍ചറല്‍ ആന്‍ഡ് ഹ്യമുനിറ്റേറിയന്‍ അഫയേഴ്‌സ് ഉപദേശകനും സംഘാടകസമിതി തലവനുമായ ഇബ്‌റാഹീം മുഹമ്മദ് ബു മില്‍ഹ പറഞ്ഞു.
ദുബൈ രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ പുരുഷന്മാര്‍ക്കു വേണ്ടിയുള്ള മത്സരങ്ങള്‍ റമസാനിലാണു നടക്കുന്നത്.
ദുബൈ രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ഡെപ്യൂട്ടി ചെയര്‍മാന്‍ ഡോ. സഈദ് അബ്ദുല്ല ഹാരിബ്, സമി ഗര്‍ഗാഷ്, പ്രൊഫ. മുഹമ്മദ് അബ്ദുര്‍റഹീം സുല്‍ത്താന്‍ അലോലമ, അഹ്മദ് അല്‍ സാഹിദ്, അബ്ദുര്‍റഹീം ഹുസൈന്‍ അഹ്ലി, സാലിഹ് അലി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.