ജമ്മു കശമീരിലെ ബന്ദിപോറില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

Posted on: September 22, 2016 11:00 am | Last updated: September 22, 2016 at 12:56 pm

kashmirശ്രീനഗര്‍: കശ്മീരിലെ ബന്ദിപോറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈന്യം വധിച്ചു. അഞ്ച് ഭീകരര്‍ പ്രദേശത്ത് നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് സൈന്യം കരുതുന്നത്. ഏറ്റുമുട്ടല്‍ തുടരുകയാണ്. ജനവാസകേന്ദ്രമായതിനാല്‍ ജനങ്ങളെ ഒഴിപ്പിച്ച ശേഷമാണ് തിരച്ചില്‍ നടത്തുന്നത്. ഉറി ഭീകരാക്രമണത്തിന് ശേഷം അതിര്‍ത്തിപ്രദേശങ്ങള്‍ സൈന്യത്തിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.