സൗമ്യയുടെ അമ്മയും സഹോദരനും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted on: September 20, 2016 11:41 am | Last updated: September 20, 2016 at 2:02 pm
SHARE

soumya-motherതിരുവനന്തപുരം: ഷൊര്‍ണൂരില്‍ കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ സുമതിയും സഹോദരന്‍ സുമേഷും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. എല്ലാ സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്‌തെന്ന് കൂടിക്കാഴ്ചക്ക് ശേഷം അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്നും മനസ് നിറഞ്ഞാണ് മടങ്ങുന്നതെന്നും സുമതി പറഞ്ഞു. എന്നാല്‍ സുപ്രീംകോടതിയില്‍ പ്രൊസിക്യൂഷന് വീഴ്ച സംഭവിച്ചതിനെ കുറിച്ച് സംസാരിക്കാന്‍ അവര്‍ തയാറായില്ല. അതേസമയം ഫോണിലൂടെ വധഭീഷണിയുണ്ടായെന്ന കാര്യം അവര്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സുമതി വിസമ്മതിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, നിയമമന്ത്രി എകെ ബാലന്‍ എന്നിവരുമായും സുമതി കൂടിക്കാഴ്ച നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here