കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം

Posted on: September 19, 2016 11:38 pm | Last updated: September 19, 2016 at 11:40 pm
SHARE

handwaraന്യൂഡല്‍ഹി: ഉറിയില്‍ 18 ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെ കാശ്മീരില്‍ വീണ്ടും ആക്രമണം. ഹന്ദ്വാരയിലെ പോലീസ് ഔട്ട്‌പോസ്റ്റിന് നേരെയാണ് തിങ്കളാഴ്ച രാത്രിയോടെ ആക്രമണമുണ്ടായത്. ഔട്ട്‌പോസ്റ്റിന് നേരെ ഭീകരരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരര്‍ക്കായി സേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആര്‍ക്കും പരുക്കില്ലെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.