തമിഴ്‌നാടിന് 3000 ഘനയടി വെള്ളം നല്‍കണമെന്ന് കാവേരി മേല്‍നോട്ട സമിതി

Posted on: September 19, 2016 10:22 pm | Last updated: September 20, 2016 at 9:54 am
SHARE

kaveriന്യൂഡല്‍ഹി: തമിഴ്‌നാടിന് കര്‍ണാടകം പ്രതിദിനം 3000 ഘന അടി വെള്ളം നല്‍കണമെന്ന് കാവേരി മേല്‍നോട്ട സമിതിയുടെ നിര്‍ദേശം. കേന്ദ്ര ജലവഭവ സെക്രട്ടറി ശശിഖേറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു യോഗം. നിലവില്‍ 12000 അടി വെള്ളമാണ് നല്‍കുന്നത്. ഇത് സമിതി 3000 ഘന അടിയായി കുറ്ക്കുകയായിരുന്നു.

ഈ മാസം 21 മുതല്‍ 30 വരെ പത്ത് ദിവസത്തേക്ക് 3000 ഘനയടി വെള്ളം നല്‍കാനാണ് സമിതി നിര്‍ദേശിച്ചിരിക്കുന്നത്. തമിഴ്‌നാടിന് പങ്ക്‌വെക്കാന്‍ മാത്രം വെള്ളം കാവേരിയില്‍ ഇല്ലെന്ന കര്‍ണാടകയുടെ വാദം കണക്കിലെടുത്താണ് സമിതിയുടെ തീര്‍ുമാനം. തമിഴ്‌നാടിന് വെള്ളം നല്‍കണമെന്ന ഉത്തരവിനെതിരെ കര്‍ണാടകം സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here