തെരുവ് നായകളെ കൊന്നൊടുക്കിയതിന് തെരുവ് നായ ഉന്മൂലന സംഘം നേതാവ് അറസ്റ്റില്‍

Posted on: September 19, 2016 9:37 pm | Last updated: September 19, 2016 at 9:37 pm
SHARE

dogനെടുമ്പാശ്ശേരി: ജന രക്ഷയ്ക്കായി തെരുവ് നായകളെ കൊല്ലുന്നതിന് നേതൃത്വം നല്‍കിയ തെരുവ് നായ ഉന്‍മൂലന സംഘം ചെയര്‍മാന്‍ ജോസ് മാവേലിയെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് ഗ്രാമ പഞ്ചായത്തില്‍ ഭരണസമിതിയുമായി ചേര്‍ന്ന് തെരുവ്‌നായകളെ പിടികൂടി കൊന്ന കുറ്റത്തിനാണ് അറസ്റ്റ്. 1968 ലെ അനിമല്‍ ക്രുവല്‍ ആക്റ്റ് അനുസരിച്ചാണ് നടപടി. ജോസ് മാവേലിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍,രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരും തെരുവ് നായകളെ കൊല്ലാന്‍ ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുവെങ്കിലും മാവേലിയെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജനപ്രതിനിധികള്‍ അടക്കം ആരെയും അറസ്റ്റ് ചെയ്യാതെ ജോസ് മാവേലിയെ മാത്രം അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here