യുവാക്കള്‍ ക്ലബുകളുടെ വിപുലമായ ആശയം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം: സ്പീക്കര്‍

Posted on: September 18, 2016 11:04 am | Last updated: September 18, 2016 at 11:04 am

sreerama krishnanമലപ്പുറം: ക്ലബുകളുടെ വിപുലമായ ആശയം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ യുവാക്കള്‍ തയ്യാറാകണമെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നെഹ്‌റു യുവ കേന്ദ്രയുടെ വിവിധ യുവജന അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ പഴയകാല രീതികളില്‍ നിന്നും മാറി രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളായി മാറണം.
ക്ലബുകളിലെ വ്യക്തികളുടെ രാഷ്ട്രീയ സംവാദങ്ങളും ഇടപെടലുകളും നല്ലതാണെങ്കിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുമ്പോള്‍ കൂട്ടായ്മ ഉണ്ടായിരിക്കണം. നല്ല ഭക്ഷണ പ്രസ്ഥാനം, നല്ല പരിസ്ഥിതി പ്രസ്ഥാനം, ശുദ്ധജലം ഉറപ്പ് വരുത്തുന്ന കൂട്ടായ്മകള്‍ എന്നിവയാണ് സമൂഹം ഇപ്പോള്‍ കൂടുതലായി ആവശ്യപ്പെടുന്ന പ്രവര്‍ത്തനങ്ങളെന്നും ഇതിനാവിശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും സ്പീക്കര്‍ ആവിശ്യപ്പെട്ടു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല, ശുചിത്വമിഷന്‍ കോഡിനേറ്റര്‍ ടി പി ഹൈദരലി, നെഹറു യുവകേന്ദ്ര കോഡിനേറ്റര്‍ കെ കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.