അസ്‌ലം വധം, മുസ്‌ലിം ലീഗ് ശക്തമായ പ്രക്ഷോഭത്തിലേക്ക്

Posted on: September 17, 2016 11:50 am | Last updated: September 17, 2016 at 11:50 am
SHARE

aslamനാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്ലം കൊല്ലപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭത്തിനിറങ്ങാന്‍ മുസ്‌ലിം കമ്മിറ്റി തീരുമാനം. ഇക്കര്യത്തില്‍ ശക്തമായ ഇടപെടല്‍ ഇല്ലാത്തത് അണികളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് തുടര്‍ച്ചയായ സമരത്തിന് ഇറങ്ങാനുള്ള നീക്കം.
അറസ്റ്റ് വൈകുന്നതോടെ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ലീഗ് ആരോപിക്കുന്നു. കേസ് നേരായ വഴിയിലേക്ക് നീങ്ങുമ്പോള്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയ എ എസ് പിയെ സ്ഥലം മാറ്റി. പിന്നാലെ സ്‌ക്വാഡ് അംഗങ്ങളായ പോലീസുകാരെ അവരവരുടെ സ്റ്റേഷനുകളിലേക്ക് മടക്കി. കഴിഞ്ഞ ദിവസം കേസ് അന്വേഷണത്തിന് ചുക്കാന്‍ പിടിച്ച സി.ഐയെ ചുമതലയില്‍ നിന്നൊഴിവാക്കി. കൊലപാതകികളെ പിടിക്കരുതെന്ന അജണ്ടയാണിതിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു. സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള സമീപനത്തില്‍ അണികളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇന്നലെ യോഗം ചേര്‍ന്ന് ശക്തമായ സമരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. 21 ന് നാദാപുരത്ത് വന്‍ ജനാവലിയെ സംഘടിപ്പിച്ച് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. 23ന് നിരാഹാര സമരവും, തുടര്‍ന്നും സമരം ശക്തിപ്പെടുത്താനാണ് തീരുമാനം. സമരം ഏറ്റെടുക്കാന്‍ യു ഡി എഫ് തീരുമാനിച്ചിട്ടുണ്ട്. കലക്ടറേറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ളവ നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here