പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 66ാം പിറന്നാള്‍

Posted on: September 17, 2016 10:18 am | Last updated: September 17, 2016 at 4:39 pm

pm-modi-with-mother-heeraben_650x400_51474083840ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 66ാം പിറന്നാള്‍. 1950 സെപ്റ്റംബര്‍ 17നാണ് മോദി ജനിച്ചത്. മോദിയുടെ ജന്മദിനം രാജ്യ സേവന ദിനമായി ആഘോഷിക്കാന്‍ പാര്‍ട്ടി അണികള്‍ക്കു ബിജെപി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമ്മയ്‌ക്കൊപ്പമാണ് മോദി ഇക്കുറി ജന്മദിനം ആഘോഷിക്കുന്നത്. മോദിയുടെ ഇളയസഹോദരന്‍ പങ്കജ് മോദിയോടൊപ്പമാണ് അമ്മ താമസിക്കുന്നത്. പിറന്നാളിനു മുന്നോടിയായി മോദി ഗുജറാത്തില്‍ എത്തി.

മോദിക്കെതിരേയുള്ള ദളിത് സംഘടനകളുടെ പ്രതിഷേധം മുന്നില്‍ക്കണ്ട് ദളിത് സാമൂഹ്യപ്രവര്‍ത്തകന്‍ ജിഗ്‌നേഷ് മേവാനിയെ പോലീസ് കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്.