മഴയില്ല: നെല്‍പാടങ്ങള്‍ ഉണക്ക് ഭീഷണിയില്‍

Posted on: September 16, 2016 10:51 pm | Last updated: September 16, 2016 at 10:51 pm

നെന്മാറ: മഴക്കുറവിനെത്തുടര്‍ന്ന് നെന്മാറ, അയിലൂര്‍ മേഖലയിലെ നെല്‍പാടങ്ങള്‍ ഉണക്കു‘ഭീഷണിയില്‍. ഉണക്കുഭീഷണിയെത്തുടര്‍ന്ന് കതിരണിഞ്ഞ പാടശേഖരങ്ങളില്‍ വെള്ളം മോട്ടോര്‍ വെച്ച് അടിച്ചാണ് ഉണക്കില്‍ നിന്നും രക്ഷപ്പെടുത്തുന്നത്.
പോത്തുണ്ടി ഡാമിലെ വെള്ളം തുറക്കാതെതന്നെ ഒന്നാം വിളയെടുത്ത് ഞാറ്റടി തയ്യാറാക്കുന്ന രീതിയാണ് പതിവെങ്കിലും ഇത്തവണ ഡാമില്‍ വെള്ളം നിറയാത്തതിനെതുടര്‍ന്ന് രണ്ടാം വിള ക്ക് ഞാറ്റടി ഒരുക്കേണ്ടിവരുമോ എന്ന സംശയത്തിലാണ് കര്‍ഷകര്‍. പോത്തുണ്ടി ജലസംഭരണിയില്‍ വെള്ളം വളരെ കുറവാണ്. പോത്തുണ്ടി വെള്ളത്തെ ആശ്രയിച്ചു കഴിയുന്ന നെന്മാറ അയിലൂര്‍, മേലാര്‍കോട്, എലവഞ്ചേരി എന്നീ പഞ്ചായത്തുകളിലേ ക്ക് കൃഷി ആവശ്യത്തിനും കുടിവെള്ളത്തിനും ഈ വെള്ളം ആവശ്യമായിവരും.
തുലാവര്‍ഷത്തില്‍ ഡാം നിറയുമെന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്കും അധികൃതര്‍ക്കുമുള്ളത്. അയിലൂര്‍• കതിര്‍നിരന്ന സമയത്ത് പാടശേഖരങ്ങളില്‍ അനു‘വപ്പെട്ട ജലദൗര്‍ലഭ്യതകൊണ്ട് ആയിരത്തോളം ഹെക്ടര്‍ കൃഷി ഉണക്ക് ഭീഷണിയിലാണെന്നു കര്‍ഷകര്‍.
പോത്തുണ്ടി ഡാം ഇടതുകര കനാല്‍ ഉടന്‍ തുറക്കാന്‍ നടപടിവേണമെന്ന് തട്ടാംപാറ, തിരുവഴിയാട്, കോഴിക്കാട്, കരിങ്കുളം, പുതുച്ചി, മല്ലന്‍കുളമ്പ് പാടേേശഖര സമിതികള്‍ ആവശ്യപ്പെട്ടു. കൃഷി ഉണക്കം. പോത്തുണ്ടി ഡാം തുറക്കണമെന്ന് കര്‍ഷകര്‍ മഴ കുറഞ്ഞതാണ് ഒന്നാംവിള കൃഷിയെ ബാധിച്ചത്. എന്നാല്‍ ഡാം തുറക്കണമെങ്കില്‍ കനാലുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്തേണ്ടതുണ്ട്. രണ്ടാംവിള കൃഷിക്കാണ് പതിവായി ഡാം തുറക്കാറുള്ളത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ജലസേചനം നടത്താന്‍ അധികൃതര്‍ ഉടന്‍ ഇടപെടണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടു.