കോഴിക്കോട് ബാലുശ്ശേരിയില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് അമ്മയും മകനും മരിച്ചു

Posted on: September 15, 2016 7:24 pm | Last updated: September 16, 2016 at 10:51 am
SHARE

accident-കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ വാഹനാപകടത്തില്‍ അമ്മയും മകനും മരിച്ചു. കാക്കൂര്‍ പ്ലാച്ചേരി പ്രജീഷ് (37)കമലാക്ഷി അമ്മ (68) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 11 ന് ബാലുശേരി റോഡില്‍ കാക്കൂര്‍ പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു അപകടം.

പ്രജീഷും കമലാക്ഷി അമ്മയും സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിക്കുകയായിരുന്നു. കോഴിക്കോട്ടുനിന്ന് ബാലുശേരിയിലേയ്ക്ക് പോവുകയായിരുന്ന ബസാണ് ഇടിച്ചത്. പ്രധാനറോഡില്‍നിന്നും വീട്ടിലേയ്ക്കുള്ള ഇടറോഡിലേയ്ക്ക് തിരിയുമ്പോള്‍ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here