സൗമ്യവധം: കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച വിധിയെന്ന് കോടിയേരി

Posted on: September 15, 2016 12:29 pm | Last updated: September 15, 2016 at 12:29 pm
SHARE

KODIYERIതിരുവനന്തപുരം: സൗമ്യ വധക്കേസിലെ സുപ്രീംകോടതി വിധി കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനാണ് സുപ്രീംകോടതിയില്‍ ഹാജരായത്. പ്രോസിക്യൂഷന്റെ പാളിച്ച സര്‍ക്കാര്‍ പരിശോധിക്കണം. പുനഃപരിശോധന ഹര്‍ജി നല്‍കണമെന്നും പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും കോടിയേരി പറഞ്ഞു.