അത്താണിയില്‍ പണമിടപാട് സ്ഥാപനത്തില്‍ 38 ലക്ഷം രൂപയുടെ കവര്‍ച്ച

Posted on: September 13, 2016 5:55 pm | Last updated: September 13, 2016 at 5:55 pm
SHARE

robberyകൊച്ചി: കേരള പെര്‍മനന്റ് ബെനിഫിറ്റ് ഫണ്ടിന്റെ അത്താണി ശാഖയില്‍ വന്‍ കവര്‍ച്ച. പണവും സ്വര്‍ണവും അടക്കം 38 ലക്ഷം രൂപയാണ് കവര്‍ന്നത്. ഓണ അവധിയായതിനാല്‍ ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ പരിസരം വൃത്തിയാക്കാനെത്തിയ ആളാണ് മോഷണം നടന്നതായി മനസിലാക്കിയത്.

ഓഫീസിന്റെ വാതിലുകള്‍ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. ലോക്കറുകള്‍ കുത്തിതുറന്നാണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസ് നിഗമനം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥാപനത്തിന്റെ ആലുവ ആസ്ഥാനത്തും ഇത്തരത്തിലുള്ള വലിയ മോഷണം നടന്നിരുന്നു. പക്ഷേ ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here