Connect with us

Kerala

കെ ബാബുവിനെതിരായ വിജിലന്‍സ് കേസില്‍ അന്വേഷണ സംഘം വിപുലീകരിച്ചു

Published

|

Last Updated

കൊച്ചി: കെ ബാബുവിനെതിരായ വിജിലന്‍സ് കേസില്‍ അന്വേഷണ സംഘം വിപുലീകരിച്ചു. ഒരു ഡിവൈഎസ്പി ഉള്‍പ്പെടെ നാലുപേരെക്കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചത്. എറണാകുളം വിജിലന്‍സ് സെല്‍ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വേണുഗോപാലടക്കം നാലുപേരെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

രേഖകളുടെ പരിശോധനക്ക് കൂടുതല്‍പേരുടെ സേവനം ആവശ്യമായി വരുന്നതിനാലാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കേരളത്തിന് പുറത്തുപോയി സംഘം വിവരങ്ങള്‍ ശേഖരിക്കും. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.