മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിക്ക് ജയം

Posted on: September 11, 2016 10:04 am | Last updated: September 11, 2016 at 10:04 am

manchester-cityമാഞ്ചസ്റ്റര്‍: ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച പരിശീലകരായ ജോസ് മൗറിഞ്ഞോയും പെപ് ഗോര്‍ഡിയോളയും നേര്‍ക്കുനേര്‍ അങ്കത്തിനിറങ്ങിയപ്പോള്‍ ജയം ഗ്വാര്‍ഡിയോളക്കൊപ്പം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മൗനിഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പെപ് ഗോര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്.
15ാം മിനുട്ടില്‍ ബെല്‍ജിയം താരം കെവിന്‍ ഡി ബ്രുയനിലൂടെ സിറ്റിയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 36ാം മിനിറ്റില്‍ നൈജീരിയന്‍ താരം കഹേലി ഇഹിനാച്ചോ ലീഡുയര്‍ത്തി. 43-ാം മിനുട്ടില്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിചിലൂടെ യുനൈറ്റഡ് തിരിച്ചടിച്ചെങ്കിലും പീന്നീട് ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല.
തന്റെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ തന്നെ വിജയം കാണാന്‍ പെപ് ഗോര്‍ഡിയോളക്കായി. മറ്റ് മത്സരങ്ങളില്‍ ആഴ്‌സണല്‍ 2-1ന് സൗതാംപ്ടണിനെയും ടോട്ടനം ഹോട്പര്‍ 4-0ത്തിന് സ്റ്റോക്ക് സിറ്റിയെയും വാട്ട്‌ഫോര്‍ഡ് 4-2ന് വെസ്റ്റ്ഹാം യുനൈറ്റഡിനയും തോല്‍പ്പിച്ചു.
ജയത്തോടെ സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളില്‍ നിന്ന് സിറ്റിക്ക് 12 പോയിന്റാണുള്ളത്. ഒമ്പത് പോയിന്റ് വീതമുള്ള ചെല്‍സി രണ്ടാമതും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മൂന്നാമതുമാണ്.