കെ ബാബുവിന്റെ വീട്ടിലെ റെയ്ഡ്: നിലപാട് അറിയിക്കാതെ വിഎം സുധീരന്‍

Posted on: September 6, 2016 5:13 pm | Last updated: September 6, 2016 at 5:13 pm
SHARE

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ബാബുവിന്റെ വസതിയിലെ റെയ്ഡിനോട് പ്രതികരിക്കാതെ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. വിഷയത്തില്‍ തന്റെ അഭിപ്രായം പിന്നീട് പറയാം, കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിന് ശേഷം നിലപാട് അറിയിക്കാമെന്നും വിഎം സുധീരന്‍ പറഞ്ഞു.
വിഎം സുധീരന്റെ മൗനത്തെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം.എം.ഹസന്‍ രംഗത്തുവന്നിരുന്നു. സുധീരന്‍ പ്രതികരിക്കാതിരിക്കുന്നതിന്റെ കാരണം അദ്ദേഹത്തോട് ചോദിക്കണമെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. വിഷയത്തില്‍ എ ഗ്രൂപ്പ് സുധീരനെതിരെ പരസ്യവിമര്‍ശനം നടത്തിയിട്ടും അദ്ദേഹം പ്രതികരികരിച്ചിട്ടില്ല.