Kerala
ഭരണപരിഷ്‌കരണ കമ്മീഷന്‍: അതൃപ്തി അറിയിച്ച് വിഎസ്
തിരുവനന്തപുരം: ഭരണപരിഷ്‌കരണ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സും ചെയര്‍മാന്റെ സ്റ്റാഫ് പാറ്റേണും നിലവില്‍ വന്നതായി ഉത്തരവിറങ്ങിയിട്ടും ചെയര്‍മാനായി വിഎസ് അച്യുതാനന്ദന്‍ ചുമതലയേറ്റില്ല. എന്തുകൊണ്ടാണ് ചുമതലയേറ്റെടുക്കാത്തതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രഖ്യാപിച്ചവരോട് ചോദിക്കണം. അവരാണ് വിശദമാക്കേണ്ടത്. നിങ്ങള്‍ അവരെ തന്നെ സമീപിക്കുക എന്നായിരുന്നു വിഎസിന്റെ മറുപടി.
ഭരണപരിഷ്‌കരണ കമ്മീഷന്‍ നിലവില്‍വന്നതായി ആഗസ്ത് ആറിനാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. അതിന്റെ തുടര്‍ച്ചയായി കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സും ചെയര്‍മാന്റെ സ്റ്റാഫ് പാറ്റേണും നിശ്ചയിച്ച് ആഗസ്ത് 30നും ഉത്തരവിറങ്ങി. എന്നാല്‍ ചെയര്‍മാനായ വിഎസിനെ ഔദ്യോഗികമായി സര്‍ക്കാറോ പാര്‍ട്ടിയോ അറിയിച്ചിരുന്നില്ല. കമ്മീഷന്റെ ഒരു കാര്യവും വിഎസുമായി ചര്‍ച്ച ചെയ്യാത്തതും വിഎസിന്റെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.