Connect with us

International

കറാച്ചിക്ക് 'തടവുപുള്ളി'യായ മേയര്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക് വാണിജ്യ നഗരമായ കറാച്ചിയുടെ ഭരണം ഇനി “തടവുപുള്ളി”യുടെ കരങ്ങളില്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ജയിലിലായ മുത്തഹിദ ഖ്വാമി മൂവ്‌മെന്റ് (എം ക്യു എം) നേതാവ് വസീം അക്തര്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടുകയായിരുന്നു. ജയിലിലിരുന്ന് ജനാധിപത്യ മാര്‍ഗത്തിലൂടെയുള്ള തിരഞ്ഞെടുപ്പിനെ നേരിട്ട വസീം 294ല്‍ 196 വോട്ട് നേടിയാണ് മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. ചൊവ്വാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വസീം എത്തിയത് കനത്ത പോലീസ് സുരക്ഷയിലായിരുന്നു. ജയിലില്‍ നിന്നായിരുന്നു ഇദ്ദേഹം സത്യപ്രതിജ്ഞാ വേദിയിലെത്തിയത്. തനിക്കെതിരെ ചുമത്തപ്പെട്ട കുറ്റം കെട്ടിച്ചമച്ചതാണെന്നും നാട് ഭരിക്കാന്‍ സുപ്രീം കോടതിയോട് ജാമ്യത്തിന് അപേക്ഷിക്കുമെന്നും വസീം വ്യക്തമാക്കി. പ്രധാന പാര്‍ട്ടികളെ പിന്തള്ളിയാണ് വസീം കറാച്ചി മേയര്‍ മത്സരത്തില്‍ വിജയം നേടിയത്. സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാനായി നൂറ് കണക്കിനാളുകള്‍ കറാച്ചിയിലെത്തി.

Latest