ബലാത്സംഗം: ഭീഷണിപ്പെടുത്തി പെണ്‍കുട്ടിക്ക് ഭ്രൂണഹത്യ

Posted on: August 31, 2016 5:47 am | Last updated: August 31, 2016 at 12:48 am

ബുലന്ത്ശഹര്‍: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയുടെ മാതാവ് നിര്‍ബന്ധിപ്പിച്ച് ഭ്രൂണഹത്യക്ക് ഇരയാക്കിയതായി പരാതി. യുവതിയെയും മകളെയും കെട്ടിയിട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ഉത്തര്‍പ്രദേശിലെ ബുലന്ത്ശഹറില്‍ നിന്നുതന്നെയാണ് ഈ വാര്‍ത്തയും. അഞ്ച് മാസം മുമ്പാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭായ്പുര ഗ്രാമത്തിലെ യുവാവ് ബലാത്സംഗം ചെയ്തത്. പ്രതിയുടെയും വീട്ടുകാരുടെയും ഭീഷണിയെ തുടര്‍ന്ന് ഈ വിവരം പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ല.
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയ സമീപത്തെ നഴ്‌സിംഗ് ഹോമില്‍ കൊണ്ടുപോയി ഗര്‍ഭഛിദ്രം നടത്തി. എന്നാല്‍, പുറത്തെടുത്ത ഭ്രൂണവുമായി പെണ്‍കുട്ടി സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
ഭ്രൂണം കസ്റ്റഡിയില്‍ ഉണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്തവെന്നും പോലീസ് അറിയിച്ചു. ഗര്‍ഭഛിദ്രം നടത്തിയതിന് നഴ്‌സിംഗ് ഹോം പൂട്ടുകയും അധികൃതരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.