പ്രവൃത്തി ദിവസത്തെ ഓണാഘോഷം: പിണറായിയെ വിമര്‍ശിച്ച് ചെന്നിത്തല

Posted on: August 29, 2016 7:02 pm | Last updated: August 30, 2016 at 9:24 am
SHARE

chennithalaതിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയത്ത് പൂക്കളമിടരുതെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ജീവനക്കാരെ പൂക്കളമിടുന്നതില്‍ നിന്ന് വിലക്കിയ മുഖ്യമന്ത്രി രാഷ്ട്രപതി ഭവനില്‍ പ്രവൃത്തി ദിവസം ഓണാഘോഷം നടത്താന്‍ പോവുകയാണെന്ന് ചെന്നിത്തല ആരോപിക്കുന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന വന്‍പടയാണ് സര്‍ക്കാര്‍ ചിലവില്‍ ആഘോഷത്തിനെത്തുന്നത്. സെപ്റ്റംബര്‍ മൂന്നിനാണ് പരിപാടി. കുടുംബസമേതമാണ് ആഘോഷം. സര്‍ക്കാര്‍ ഓഫീസുകളില്‍ അത്തപ്പൂക്കളം പാടില്ലെങ്കിലും അവിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ പൂക്കളമിടുന്നുണ്ട്. പുറമെ വിഭവ സമൃദ്ധമായ ഓണസദ്യയും. മുഖ്യമന്ത്രിക്ക് പ്രവൃത്തിസമയത്ത് പൂക്കളമിടാം. ആഘോഷിക്കാം. പാവപ്പെട്ട ജീവനക്കാര്‍ക്ക് പാടില്ല. അതാണ് വൈരുദ്ധ്യാത്മക സിദ്ധാന്തമെന്നും ചെന്നിത്തല പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here