കേരള മുസ്‌ലിം ജമാഅത്ത് ദക്ഷിണ മേഖലാ ക്യാമ്പ്

Posted on: August 28, 2016 11:41 pm | Last updated: August 28, 2016 at 11:41 pm
SHARE

പാരിപ്പള്ളി: കേരള മുസ്‌ലിം ജമാഅത്ത് ദക്ഷിണ മേഖലാ ലീഡേഴ്‌സ് ക്യാമ്പ് പാരിപ്പള്ളി എഴിപ്പുറം ജൗഹരിയ്യ ഓഡിറ്റോറിയത്തില്‍ നടന്നു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഡോ. എന്‍ ഇല്യാസ് കുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. പി യു അലി തൃശൂര്‍, സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ വിഷയാവതരണം നടത്തി. സയ്യിദ് കെ കെ എസ് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
കേരള മുസ്‌ലിം ജമാഅത്ത് സംഘടനാ ശാക്തീകരണത്തിനായി സംഘടിപ്പിച്ച സംസ്ഥാന ലീഡേഴ്‌സ് ക്യാമ്പിനോടനുബന്ധിച്ചാണ് ദക്ഷിണ മേഖലാ ക്യാമ്പ് ഒരുക്കിയത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും സോണ്‍ ഭാരവാഹികളും സംബന്ധിച്ചു.
വിഴിഞ്ഞം അബ്ദുര്‍റഹ്മാന്‍ സഖാഫി, ആലംകോട് ഹാഷിം ഹാജി, കുറക്കോട് എം നാസിമുദ്ദീന്‍, ഷിഹാബുദ്ദീന്‍ മൗലവി ചന്ദനത്തോപ്പ്, എ അബ്ദുല്‍ വാഹിദ് തട്ടത്തുമല, ഫസലുദ്ദീന്‍ കണ്ണനല്ലൂര്‍, എ കെ മന്‍സൂറുദ്ദീന്‍, എ കെ മുഈനുദ്ദീന്‍ തട്ടാമല പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here