പിതാവിന്റെ മരണം: നഷ്ടപരിഹാരം ലഭിക്കാന്‍ കൈക്കൂലിക്കായി മകന്‍ യാചകനായി

Posted on: August 28, 2016 1:18 pm | Last updated: August 28, 2016 at 1:18 pm
SHARE

AJITHചെന്നൈ: പിതാവിന്റെ മരണത്തിനുള്ള നഷ്ടപരിഹാരത്തുക ലഭിക്കാന്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മകന്‍ യാചകനായി. പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്താനായി കടംവാങ്ങിയ തുക തിരിച്ചു നല്‍കാന്‍ കഴിയാതെ വന്നപ്പോഴാണ് 15 കാരന്‍ അജിത്ത് യാചകനായത്. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലുള്ള കുന്നത്തൂര്‍ ഗ്രാമത്തിലാണ് അജിത്തിന്റെ വീട്. അജിത്തിന്റെ പിതാവ് കൊലാഞ്ചി (45) കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് മരിച്ചത്.

പിതാവ് മരിച്ച് ഒന്നരവര്‍ഷത്തിനു ശേഷമാണ് കര്‍ഷകരുടെ സാമൂഹിക സുരക്ഷാ സ്‌കീമിന്റെ കീഴിലുള്ള 12,500 രൂപ നഷ്ടപരിഹാരം അനുവദിച്ചു വന്നത്. എന്നാല്‍ ചെക്ക് നല്‍കണമെങ്കില്‍ 3000 രൂപ നല്‍കണമെന്ന് അജിത്തിനോട് വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അത്രയും രൂപ തന്നെ കൊണ്ട് സ്വരൂപിക്കാന്‍ സാധിക്കാത്തതിനാല്‍ നിരാശനായ അവന്‍ കൈക്കൂലി നല്‍കാന്‍ പണം നല്‍കി സഹായിക്കണമെന്ന് എഴുതിയ ബാനറുമായി ഭിക്ഷ യാചിക്കാന്‍ തുടങ്ങി. ഒപ്പം ബസിലും പൊതുനിരത്തുകളിലും അവന്‍ പണത്തിനായി കൈനീട്ടുന്ന ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ വൈറലാവുകയാണ്.

പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി കടംവാങ്ങിയ തുക തിരിച്ചു നല്‍കാന്‍ ഒരു മാര്‍ഗവുമില്ല. നഷ്ടപരിഹാര തുകയായ 12,500 രൂപ ലഭിക്കാന്‍ 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരിക്കുകയാണ് വില്ലേജ് ഓഫീസര്‍ എന്നാണ് തമിഴിലുള്ള ബാനറില്‍ എഴുതിയിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.് വില്ലേജ് ഓഫീസറെ സസ്‌പെന്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here