അപകീര്‍ത്തികരമായ ട്വീറ്റുകള്‍ ഇനി ഒഴിവാക്കാം

Posted on: August 27, 2016 8:45 pm | Last updated: August 27, 2016 at 8:45 pm

twitterസാന്‍ ഫ്രാന്‍സിസ്‌കോ: താല്‍പര്യമില്ലാത്ത ട്വിറ്റുകള്‍ ഇനി നിങ്ങള്‍ കാണേണ്ടിവരില്ല. താല്‍പര്യമില്ലാത്തതോ കുറ്റകരമായതോ ആയ ട്വിറ്റുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ടൂള്‍ ട്വിറ്റര്‍ ഉടന്‍ അവതരിപ്പിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ട്വിറ്റര്‍ അധികൃതര്‍ പുതിയ ടൂളിനായുള്ള അന്വേഷണത്തിലാണ്.

ആര്‍ക്കും ആരോടും എന്തും പറയാവുന്ന രീതിയിലാണ് നിലവില്‍ ട്വിറ്ററിന്റെ സംവിധാനം. നിരവധി സെലിബ്രിറ്റികളും മാധ്യമപ്രവര്‍ത്തകരും ഇത്തരത്തിലുള്ള അധിക്ഷേപങ്ങള്‍ക്കിരയായിരുന്നു. വംശീയാധിക്ഷേപത്തെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ ട്വിറ്റര്‍ എക്കൗണ്ട് ഉപേക്ഷിച്ചിരുന്നു. ഇതിനുള്ള പരിഹാരമെന്ന നിലയിലാണ് ട്വിറ്റര്‍ പുതിയ ടൂള്‍ അവതരിപ്പിക്കുന്നത്.