ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ തിലകരത്‌നെ ദില്‍ഷന്‍ വിരമിക്കുന്നു

Posted on: August 25, 2016 6:40 pm | Last updated: August 25, 2016 at 6:40 pm
SHARE

dilshanകൊളംബോ: ശ്രീലങ്കയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ തിലക്‌രത്‌നെ ദില്‍ഷന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ ഞായറാഴ്ചത്തെ മല്‍സരം ദില്‍ഷന്റെ അവസാന രാജ്യാന്തര ഏകദിനമായിരിക്കും. അടുത്ത മാസം 9ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ തന്നെയായിരിക്കും അവസാന ട്വന്റി20 രാജ്യാന്തര മല്‍സരവും.

40 വയസുകാരനായ ദില്‍ഷന്‍ ടെസ്റ്റില്‍ നിന്നും നേരത്തെ തന്നെ വിരമിച്ചിരുന്നു. 329 ഏകദിന മത്സരങ്ങളില്‍ നിന്നായി 39.26 ശരാശരയില്‍ 10,248 റണ്‍സ് ദില്‍ഷന്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 22 സെഞ്ചുറികളും 47 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. 78 ട്വന്റി-20യില്‍ നിന്നായി 1,884 റണ്‍സും നേടി. ഏകദിനത്തില്‍ 106 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട് 87 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ദില്‍ഷന്‍ 5,492 റണ്‍സ് നേടി.

LEAVE A REPLY

Please enter your comment!
Please enter your name here