പുതിയ ഹ്യൂണ്ടായ് എലാന്‍ട്ര എത്തി

Posted on: August 24, 2016 6:54 pm | Last updated: August 24, 2016 at 6:54 pm

elantraഡി സെഗ്മെന്റ് സെഡാനായ ഹ്യുണ്ടായ് എലാന്‍ട്രയുടെ ആറാം തലമുറ ഇന്ത്യന്‍ വിപണിയിലെത്തി. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുള്ള സെഡാന്റെ കൊച്ചി എക്‌സ് ഷോറൂം വില 13.22 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.

എലാന്‍ട്രയുടെ 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന് 126 ബിഎച്ച്പി-265 എന്‍എം ആണ് ശേഷി. രണ്ട് ലിറ്റര്‍ പെട്രോള്‍ വകഭേദത്തിന് 150 ബിഎച്ച്പി-192 എന്‍എം ആണ് ശേഷി. ആറ് സ്പീഡ് മാന്വല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ രണ്ട് എന്‍ജിനുകള്‍ക്കും ലഭ്യമാണ്.

പഴയ എലാന്‍ട്രയെ അപേക്ഷിച്ച് കൂടുതല്‍ ബലവത്തായ സ്റ്റീല്‍ കൊണ്ടാണ് പുതിയ മോഡലിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. രണ്ട് എയര്‍ബാഗുകളും എബിഎസും എല്ലാ വകഭേദങ്ങള്‍ക്കുമുണ്ട്. മുന്തിയ വകഭേദത്തിന് ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി മാനേജ്‌മെന്റ്, ഇലക്ടോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നീ സുരക്ഷാസംവിധാനങ്ങളുണ്ട്.