സഊദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ നാട്ടിലേക്കു മടങ്ങണം; യാത്രാചിലവ് സര്‍ക്കാര്‍ വഹിക്കും: സുഷമ സ്വരാജ്

Posted on: August 23, 2016 7:08 pm | Last updated: August 24, 2016 at 10:42 am
SHARE

sushama swarajന്യൂഡല്‍ഹി: സഊദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടു ദുരിതത്തില്‍ കഴിയുന്നവര്‍ അടുത്ത മാസം 25നകം നാട്ടിലേക്കു മടങ്ങണമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇവരുടെ യാത്രാച്ചെലവ് വിദേശകാര്യമന്ത്രാലയം വഹിക്കുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
തൊഴില്‍നഷ്ടപ്പെട്ടവര്‍ക്ക് തിരികെ കിട്ടാനുള്ള ശമ്പളത്തെ കുറിച്ച് സഊദി സര്‍ക്കാര്‍ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇക്കാര്യത്തില്‍ തീരുമാനമുണ്ടായാല്‍ ഉടന്‍ തന്നെ തൊഴിലാളികള്‍ക്ക് പണം ലഭ്യമാകും. എന്നാല്‍ അതുവരെ സഊദിയില്‍ കഴിയാന്‍ സാധിക്കില്ല. അടുത്തമാസം 25നകം മടങ്ങിയെത്താത്തവര്‍ യാത്രാച്ചെലവിന്റെയും താമസസൗകര്യത്തിന്റെയും കാര്യത്തില്‍ സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും മന്ത്രികൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here