നഖീല്‍ കടബാധ്യതയില്‍ നിന്ന് മോചിതമായി

Posted on: August 23, 2016 3:35 pm | Last updated: August 23, 2016 at 3:35 pm
SHARE
nakheel
നഖീല്‍ നിര്‍മിച്ച പാം ഐലന്‍ഡ്

ദുബൈ: ദുബൈ ആസ്ഥാനമായ നഖീല്‍ നിര്‍മാണ കമ്പനി കടബാധ്യതയില്‍നിന്ന് മോചിതമായി. വായ്പയായി വാങ്ങിയ 440 കോടി ദിര്‍ഹം സുകൂകിന് അടച്ചു തീര്‍ത്തു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നാണ് പ്രമുഖ നിര്‍മാണ കമ്പനിയായ നഖീല്‍ കടബാധ്യതയില്‍ പെട്ടത്. ഇതിനിടെ ദുബൈ കൃത്രിമ ദ്വീപ് ആയ പാം ഐലന്റിന്റെ പണി പൂര്‍ത്തിയാക്കിയിരുന്നു. 2011 ആഗസ്റ്റിലാണ് കടബാധ്യതകള്‍ തീര്‍ക്കാന്‍ ശ്രമം തുടങ്ങിയത്.

നഖീല്‍ പുതിയ അധ്യായം തുടങ്ങുകയാണെന്ന് ചെയര്‍മാന്‍ അലി റാശിദ് ലൂത്ത പറഞ്ഞു. അസാധ്യമെന്ന് കരുതിയിരുന്ന കാര്യമാണ് സംഭവിച്ചിരിക്കുന്നത്. 2010 മാര്‍ച്ച് മുതല്‍ കടബാധ്യതയുടെ ഭാരം പേറുകയായിരുന്നു. അതില്‍നിന്ന് മോചിതമാകുന്ന പ്രക്രിയ സങ്കീര്‍ണവുമായിരുന്നു. പുനഃസംഘടനാ പരിപാടികള്‍ യഥാവിധി നടന്നതുകൊണ്ടാണ് കടങ്ങള്‍ തീര്‍ക്കാന്‍ സാധ്യമായത്. രണ്ടു വര്‍ഷം മുമ്പ് 790 കോടി കടമാണ് ഉണ്ടായിരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here