മുത്തൂറ്റ് : തൊഴിലാളികള്‍ സമരത്തിലേക്ക്

Posted on: August 22, 2016 9:59 am | Last updated: August 22, 2016 at 9:59 am
SHARE

MUTHOOTകൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ സമീപനങ്ങളില്‍ പ്രതിഷേധിച്ച് 72 മണിക്കൂര്‍ പണിമുടക്കാന്‍ കേരള പ്രൈവറ്റ് ചിറ്റ് ആന്‍ഡ് ഫിനാന്‍സ് എംപ്ലോയീസ് യൂനിയന്‍ (സിഐ ടി യു) സംസ്ഥാന കണ്‍വന്‍ഷന്‍ തീരുമാനം. സെപ്തംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് പണിമുടക്ക്. ജീവനക്കാരുടെ മിനിമം വേതനം 18,000 ആയി ഉയര്‍ത്തണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പിരിച്ചുവിടല്‍, സ്ഥലംമാറ്റം തുടങ്ങി മാനേജ്‌മെന്റ് തുടരുന്ന ആക്രമണങ്ങളെ ചെറുക്കാനും മാനേജ്‌മെന്റിന്റെ നിലപാട് തുറന്നുകാണിച്ച് വ്യാപകമായ പ്രചാരണം സംഘടിപ്പിക്കാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

സി ഐ ടി യു അഖിലേന്ത്യ സെക്രട്ടറി കെ ഒ ഹബീബ് ഉദ്ഘാടനം ചെയ്തു. കേരള പ്രൈവറ്റ് ചിറ്റ് ആന്‍ഡ് ഫിനാന്‍സ് എംപ്ലോയീസ് യൂനിയന്‍ പ്രസിഡന്റ് പി അപ്പുക്കുട്ടന്‍ അധ്യക്ഷതവഹിച്ചു. സി ഐ ടി യു ജില്ലാ സെക്രട്ടറി കെ എന്‍ ഗോപിനാഥ്, എം സ്വരാജ് എം എല്‍ എ, എസ് എസ് അനില്‍, എ സിയാവുദ്ദീന്‍, കെ എ അലി അക്ബര്‍, പി എന്‍ സീനുലാല്‍, കെ വി മനോജ്, സി സി രതീഷ്, എം കെ മുകുന്ദന്‍, എം ഷിബിന്‍, പി പ്രമോദ്, നിഷ കെ ജയന്‍, കെ ജെ തോമസ്, ലിനറ്റ് തോമസ്, മൃദു, പ്രമോദ് പ്രസംഗിച്ചു.
ഭാരവാഹികള്‍: എം സ്വരാജ് എം എല്‍ എ (പ്രസി.), എ സിയാവുദ്ദീന്‍, തോമസ് കെ ജെ, പി പ്രമോദ്, അനീഷ് ഡി നായര്‍, രാജ്‌മോഹന്‍ എം, പ്രേംജിത്ത് (വൈസ് പ്രസി.), നിഷ കെ ജയന്‍ (സെക്രട്ടറി), അഭിലാഷ്, സുനില്‍ വര്‍ഗീസ്, മനോജ്, വിനീത് വില്‍സണ്‍, ലിപ്‌സി (ജോയിന്റ് സെക്ര.), ശരത് ബാബു (ട്രഷറര്‍).