Connect with us

Malappuram

പുളിക്കലില്‍ കമ്പ്യൂട്ടര്‍ സെന്ററിന് തീപിടിച്ചു

Published

|

Last Updated

പുളിക്കല്‍: കൊണ്ടോട്ടിക്ക് സമീപം പുളിക്കലില്‍ കമ്പ്യൂട്ടര്‍ സെന്ററില്‍ വന്‍ അഗ്നിബാധ. ആന്തിയൂര്‍കുന്ന് റോഡിലെ കമ്പ്യൂട്ടര്‍ സെന്ററിന്റെ ഗോഡൗണിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ തീപ്പിടുത്തമുണ്ടായത്. ഗോഡൗണിലെ കമ്പ്യൂട്ടറുകളും ഉപകരണങ്ങളും കത്തിനശിച്ചു. മൂന്ന് കമ്പനി ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണം.

Latest