തലമുറമാറ്റം വേണമെന്ന ആന്റണിയുടെ അഭിപ്രായം തനിക്കും ബാധകമെന്ന് ചെന്നിത്തല

Posted on: August 21, 2016 2:47 pm | Last updated: August 21, 2016 at 6:46 pm

ramesh chennithalaകോട്ടയം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി കോണ്‍ഗ്രസില്‍ തലമുറമാറ്റം വേണമെന്ന് പറഞ്ഞതിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ആന്റണി പറഞ്ഞത് താനടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ബാധകമാണെന്ന് ചെന്നിത്തല. എല്ലാവരുടേയും കണ്ണു തുറപ്പിക്കേണ്ട പ്രസ്താവനയാണ് ആന്റണിയുടേതെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആന്റണിയുടെ ഉപദേശം സ്വീകരിച്ച് പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേതാക്കന്‍മാര്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതല്ല ഐക്യമെന്നും ഒന്നിച്ചുനിന്നില്ലെങ്കില്‍ പാര്‍ട്ടി നാശത്തിലാവുമെന്നും ആന്റണി മുന്നറിയിപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസിന്റെ അടിത്തറയില്‍ ചോര്‍ച്ച ഉണ്ടായെന്നും അത് പരിഹരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇതിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും രംഗത്തെത്തിയിരുന്നു.ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ മാറ്റുന്നത് ചര്‍ച്ചയ്ക്കു ശേഷമേ ആകാവു എന്നും ഒരു ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു.