റെയില്‍ ഹൂണ്‍സിന്റെ പെയ്ന്റിംഗ് വീണ്ടും; ഇത്തവണ ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസില്‍

Posted on: August 19, 2016 2:45 pm | Last updated: August 20, 2016 at 10:33 am

rail hoonsഷൊര്‍ണൂര്‍: പൊതുമുതല്‍ നശിപ്പിക്കുന്ന റെയില്‍ ഹൂണ്‍സിന്റെ പെയ്ന്റിംഗ് വീണ്ടും. ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസിലാണ് ഇത്തവണം പെയ്ന്റിംഗ് കണ്ടെത്തിയിരിക്കുന്നത്. രണ്ട് ബോഗികളിലാണ് പെയ്ന്റിംഗ്.

നേരത്തെ തിരുച്ചിറപ്പള്ളിയിലും ഷൊര്‍ണൂരിലും നിര്‍ത്തിയിട്ടിരുന്ന റെയില്‍വേ ബോഗികള്‍ക്ക് പുറത്ത് സ്േ്രപ പെയിന്റ് ഉപയോഗിച്ച് ചിത്രം വരച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ‘ആര്‍എച്ച്എസ്’ എന്ന് വായിക്കാവുന്ന തരത്തിലുള്ളതാണീ എഴുത്ത്. തിരുച്ചിറപ്പള്ളിയില്‍ കഴിഞ്ഞ 11നും ഷൊര്‍ണൂരില്‍ 16നുമാണ് റെയില്‍വേ ബോഗികള്‍ക്ക് മുകളില്‍ ചായം പൂശിയ നിലയില്‍ കണ്ടെത്തിയത്.

രാജ്യാന്തരതലത്തില്‍ പൊതുമുതല്‍ നശിപ്പിച്ച് സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ‘റെയില്‍ ഹൂണ്‍സ്’ എന്ന സംഘടനയാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.