അന്‍വര്‍ സാദത്ത് ഐ ടി@സ്‌കൂള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍

Posted on: August 19, 2016 12:48 am | Last updated: August 19, 2016 at 12:48 am

anvar sadathതിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐ ടി @ സ്‌കൂള്‍ പ്രൊജക്ടിന്റേയും സംസ്ഥാന സര്‍ക്കാര്‍ പുതുതായി നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെയും എക്‌സിക്യൂട്ടീവ് ഡയറക്ടറായി കെ അന്‍വര്‍ സാദത്തിനെ നിയമിച്ചു.
നേരത്തെ ഐ ടി @ സ്‌കൂള്‍, വിക്‌ടേഴ്‌സ് ചാനല്‍, അക്ഷയ പദ്ധതികളുടെ ഡയറക്ടര്‍, ഐ ടി മിഷന്‍ ഇ ഗവേര്‍ണേഴ്‌സ് മാനേജര്‍, യു എന്‍ ഡി പി യുടെ ഇ കൃഷി പ്രൊജക്ട് തലവന്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കേന്ദ്ര മാനവ ശേഷി വകുപ്പിന്റെ ആര്‍ എം എസ് എ പ്രോജക്ടിന്റെ ഉപദേശക സമിതിയിലെ ഐ ടി വിദഗ്ധനും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവും ആയിരുന്നു.
ഐ ടി മേഖലയുമായി ബന്ധപ്പെട്ട പ്രൊജക്ടുകള്‍ക്കും പ്രഭാഷണങ്ങള്‍ക്കുമായി അന്‍വര്‍ സാദത്ത് നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എട്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ അവാര്‍ഡ് ഉള്‍പ്പെടെ നാല് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയാണ്. ഭാര്യ: കെ പി ഷാഹിന (സീനിയര്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍, ടെക്‌നോപാര്‍ക്), മക്കള്‍: വിദ്യാര്‍ഥികളായ അമന്‍ കെ അന്‍വര്‍, അംന കെ അന്‍വര്‍.