തച്ചങ്കരിയെ മാറ്റണമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

Posted on: August 17, 2016 1:07 pm | Last updated: August 17, 2016 at 7:21 pm
SHARE

shasheendranതിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയെ മാറ്റണമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നിര്‍ണായക തീരുമാനങ്ങളെടുക്കുമ്പോള്‍ തച്ചങ്കരി തന്നോട് ആലോചിക്കാതെ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ട് പോവുകയാണെന്നാണ് മന്ത്രിയുടെ പരാതി.

ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ ലഭിക്കില്ലെന്ന തീരുമാനമടക്കമുള്ള സുപ്രധാന തീരുമാനങ്ങള്‍ തച്ചങ്കരി മന്ത്രിയോട് ആലോചിച്ചിരുന്നില്ല. ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥന്‍മാരുടെ സ്ഥലം മാറ്റത്തിലും തച്ചങ്കരി തന്നിഷ്ടപ്രകാരം തീരുമാനങ്ങളെടുക്കുന്നു എന്നാണ് മന്ത്രിയുടെ പരാതി.

അടുത്തിടെയുണ്ടായ തച്ചങ്കരിയുടെ പിറന്നാളാഘോഷവും മന്ത്രിയെ അറിയിച്ചിരുന്നില്ല. ഇത് വന്‍വിവാദമായിരുന്നു. തച്ചങ്കരിയെ മാറ്റണമെന്ന ആവശ്യവുമായി എസ്എന്‍ഡിപി നേതൃത്വവും മന്ത്രിയെ സമീപിച്ചതായാണ് വിവരം. വെള്ളിയാഴ്ച്ച ചേരുന്ന മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച് തീരുമാനമെടുക്കും.