കശ്മീരില്‍ ഭീകരാക്രമണം: മൂന്നുപേര്‍ കൊല്ലപ്പെട്ടു

Posted on: August 17, 2016 8:51 am | Last updated: August 17, 2016 at 1:09 pm

kashmirശ്രീനഗര്‍: കശ്മീരിലെ ബാരാമുള്ളയില്‍ പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ബാരാമുള്ളയിലെ ക്വാജാബാഗില്‍ ബുധനാഴ്ച്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തെ ഭീകരര്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. തീവ്രവാദികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി സൈനിക വക്താവ് അറിയിച്ചു.