വയനാട്ടില്‍ പ്ലാസ്റ്റിക് നിരോധിച്ച് കളക്ടറുടെ ഉത്തരവ്

Posted on: August 16, 2016 3:19 pm | Last updated: August 16, 2016 at 3:19 pm
SHARE

plastic bagമാനന്തവാടി: വയനാട്ടില്‍ പ്ലാസ്റ്റിക് നിരോധനത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഒക്ടോബര്‍ രണ്ട് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. ക്യാരി ബാഗുകള്‍, പ്ലാസ്റ്റിക് പ്ലേറ്റുകള്‍, ഗ്ലാസ്സുകള്‍ എന്നിവ ഉത്തരവിന്റെ പരിധിയില്‍ ഉള്‍പ്പെടും.

ആറാട്ടുപാറ, കൊളഗപ്പാറ എന്നിവിടങ്ങളിലെ ഖനനം നിരോധിച്ചും ഉത്തരവിറക്കിയിട്ടുണ്ട്. വയനാട് ജില്ലാ കളക്ടറായിരുന്ന കേശവേന്ദ്ര കുമാര്‍ സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പാണ് സുപ്രധാന ഉത്തരവുകള്‍ ഇറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here