മാണി അഴിമതി വീരന്‍; ലീഗ് വര്‍ഗീയപാര്‍ട്ടി: വി എസ്

Posted on: August 13, 2016 7:12 pm | Last updated: August 14, 2016 at 11:37 am
SHARE

v s achuthanandhanതിരുവനന്തപുരം: കേരള കോണ്‍ഗ്രസും മുസ്‌ലിം ലീഗുമായും യോജിക്കാനാകില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍. കെ.എം മാണി അഴിമതി വീരനാണെങ്കില്‍ ലീഗ് വര്‍ഗീയ പാര്‍ട്ടിയാണ്. ഇത്തരക്കാരുമായി ഇടതുപക്ഷത്തിന് യോജിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.എം.മാണി യു.ഡി.എഫ് വിട്ട സാഹചര്യത്തില്‍ മാണിയെ പരോക്ഷമായി സ്വാഗതം ചെയ്യുന്ന തരത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവന നടത്തിയിരുന്നു. പിന്നീട് മാണിയെ സ്വാഗതം ചെയ്ത് ദേശാഭിമാനിയില്‍ മുഖപ്രസംഗവും വന്നിരുന്നു.  അതേസമയം മാണിയെ മാത്രമല്ല ലീഗ് അടക്കമുള്ള കക്ഷികളെ കൂടി എല്‍.ഡി.എഫിലേയ്ക്ക് സ്വാഗതം ചെയ്യുന്ന തരത്തിലായിരുന്നു ദേശാഭിമാനിയുടെ മുഖപ്രസംഗം.