കാരിച്ചാല്‍ ചുണ്ടന് നെഹ്രു ട്രോഫി കിരീടം

Posted on: August 13, 2016 6:02 pm | Last updated: August 14, 2016 at 11:06 am
SHARE

nehru trophyആലപ്പുഴ: അറുപത്തിനാലാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ ജേതാക്കളായി. നാല് മിനിറ്റ് 22 സെക്കന്‍ഡിലാണ് കാരിച്ചാല്‍ മത്സരം പൂര്‍ത്തിയാക്കിയത്. പതിനാലാം തവണയാണ് കാരിച്ചാല്‍ നെഹ്‌റു ട്രോഫിയില്‍ ജേതാക്കളാവുന്നത്.

കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ അംഗങ്ങളാണ് കാരിച്ചാല്‍ ചുണ്ടനെ വിജയിത്തിലെത്തിച്ചത്. ഗബ്രിയേല്‍ ചുണ്ടന്‍ രണ്ടാം സ്ഥാനത്ത് എത്തി.
20 ചുണ്ടന്‍വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിയില്‍ പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here