എസ് വൈ എസ് ദേശരക്ഷാവലയം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Posted on: August 13, 2016 12:40 pm | Last updated: August 13, 2016 at 12:40 pm
SHARE

sysഒറ്റപ്പാലം: ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കുകഎന്ന സന്ദേശവുമായി എസ് വൈ എസ് ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യ ദിനത്തില്‍ ഒറ്റപ്പാലത്ത് സംഘടിപ്പിക്കുന്ന ദേശരക്ഷാ വലയത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വൈകീട്ട് മൂന്നിന് ഏഴ് മുറിയില്‍ നിന്നാരംഭിക്കുന്ന യുവജനറാലി നഗരം ചുറ്റി ഈസ്റ്റ് ഒറ്റപ്പാലത്ത് സമാപിക്കും.
റാലിയില്‍ എസ് വൈ എസ് സ്വഫ്‌വ അംഗങ്ങള്‍ പ്രത്യേക ബ്ലോക്കായി അണിനിരക്കും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സുലൈമാന്‍ സഖാഫി മാളിയേക്കല്‍ സന്ദേശപ്രഭാഷണം നടത്തും. സാമൂഹിക, രാഷ്ട്രീയ, സംസ്‌കാരിക, മത നേതാക്കള്‍ പ്രതിജ്ഞ, ദേശരക്ഷാവലയം, പ്രഭാഷണം എന്നിവയാണ് പരിപാടിയുടെ ഭാഗമായി നടക്കുക. റാലിക്ക് സമാപനം കുറിച്ചാണ് പ്രവര്‍ത്തകര്‍ പ്രത്യേക സജ്ജമാക്കിയ വേദിയിലാണ് ദേശരക്ഷക്കായി വലയം തീര്‍ക്കുക, രാജ്യത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും സുരക്ഷിതമായി ജീവിക്കാനും നാടിന്റെ പുരോഗതിക്ക് തടസ്സം നില്‍ക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെ ഒറ്റപ്പെടുത്താനും നാടിന്റെ പുരോഗമനാത്മക പ്രവര്‍ത്തനത്തിന് യുവജനങ്ങളെ സജ്ജരാക്കുകയെന്നതാണ്‌രക്ഷാവലയം കൊണ്ട് എസ് വൈ എസ് ഉദ്ദേശിക്കുന്നത്.— ദേശാരക്ഷാവലയം വമ്പിച്ച വിജയപ്രദമാക്കാന്‍ മുഴുവന്‍ സുന്നി പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സുന്നിനേതാക്കള്‍ അഭ്യര്‍ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here