എടിഎം തട്ടിപ്പ്: പ്രതികളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് ഡിജിപി

Posted on: August 13, 2016 11:12 am | Last updated: August 13, 2016 at 6:02 pm
SHARE

loknath behraതിരുവനന്തപുരം: എടിഎം തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട റുമേനിക്കാരായ പ്രതികളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ച് അറിയുന്നതിനായി വയലറ്റ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോളിന് ഉടന്‍ നല്‍കുമെന്നും ഡിജിപി അറിയിച്ചു. തട്ടിപ്പ് സംഘത്തിന്റെ അന്താരാഷ്ട്ര ബന്ധം സംബന്ധിച്ച തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ സമാനമായ തട്ടിപ്പ് മറ്റ് രാജ്യങ്ങളിലും നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് നോട്ടീസ് നല്‍കുന്നതെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

ആല്‍ത്തറ ജംഗ്ഷനിലുള്ള എടിഎം കൗണ്ടറില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് റുമേനിയന്‍ സംഘം എട്ടു ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. 450 പേരുടെ എ.ടി.എം വിവരങ്ങള്‍ ശേഖരിച്ചതായാണ് പിടിയിലായ ഗബ്രിയേല്‍ മരിയനെ ചോദ്യം ചെയ്തതില്‍ നിന്ന് പോലീസിന് ലഭിച്ച വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here