ദേശാഭിമാനി ലേഖകനെ ബസില്‍ കയറി മര്‍ദ്ദിച്ചു

Posted on: August 13, 2016 9:47 am | Last updated: August 13, 2016 at 9:47 am
SHARE

മഞ്ചേരി: സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന മാധ്യമ പ്രവര്‍ത്തകനെ ഒരു സംഘം അക്രമികള്‍ മര്‍ദ്ദിച്ചു. ദേശാഭിമാനി ദിനപത്രം മഞ്ചേരി ലേഖകനും അരീക്കോട് ഊര്‍ങ്ങാട്ടിരി മൂര്‍ക്കനാട് മുത്തുമടക്കല്‍ ടി വി സുരേഷ് (30)നാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ പകല്‍ 11.20ന് കാരാപ്പറമ്പില്‍ വെച്ചാണ് സംഭവം. അരീക്കോട് നിന്ന് മഞ്ചേരിയിലേക്ക് വരികയായിരുന്ന ആര്‍ ടി സി ബസിലെ ഡ്രൈവറെ കാരാപ്പറമ്പില്‍ നിന്ന് കയറിയ പത്തോളം വരുന്ന സംഘം മര്‍ദ്ദിക്കുന്നത് തടയാനെത്തിയതായിരുന്നു സുരേഷ്. ബസ് ജീവനക്കാരും ലോറി തൊഴിലാളികളും തമ്മില്‍ കഴിഞ്ഞ ദിവസം അരീക്കോട് സാളി ഗ്രാമത്തില്‍ വെച്ച് വാക്തര്‍ക്കം ഉണ്ടായിരുന്നു. ഇതാണ് ബസ് ഡ്രൈവറെ മര്‍ദ്ദിക്കാന്‍ കാരണമെന്ന് കരുതുന്നു. അക്രമികള്‍ സുരേഷിന്റെ പണമടങ്ങിയ പേഴ്‌സ്, മൊബൈല്‍ ഫോണ്‍ എന്നിവ കവര്‍ന്നതായും പരാതിയുണ്ട്. പരുക്കേറ്റ സുരേഷിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി ഐ സണ്ണി ചാക്കോ, എസ് ഐ. എസ് ബി കൈലാസ് നാഥ് എന്നിവര്‍ ആശുപത്രിയിലെത്തി സുരേഷിന്റെ മൊഴിയെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here