ഗാസിയാബാദില്‍ പ്രാദേശിക ബിജെപി നേതാവിന് നേരെ വെടിവെപ്പ്

Posted on: August 12, 2016 11:21 am | Last updated: August 12, 2016 at 10:16 pm

brij palഗാസിയാബാദ്: പ്രാദേശിക ബിജെപി നേതാവ് ബ്രിജ്പാല്‍ തെവാഡിയക്ക് നേരെ ഗാസിയാബാദില്‍ വെടിവെപ്പ്. ഗുരുതരമായി പരിക്കേറ്റ് ബ്രിജ്പാലിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ശരീരത്തില്‍ നിന്നും അഞ്ച് വെടിയുണ്ടകള്‍ പുറത്തെടുത്തു.

കാറില്‍ സഞ്ചരിക്കവെ വ്യാഴാഴ്ച്ച രാത്രിയായണ് വെടിവെപ്പുണ്ടായത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ബ്രിജ്പാലിന്റെ അംഗരക്ഷകനും പരിക്കേറ്റിട്ടുണ്ട്. എകെ 47 തോക്കുകളും 9 എംഎം പിസ്റ്റളും ഉപയോഗിച്ചാണ് അക്രമികള്‍ വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. അക്രമികള്‍ സഞ്ചരിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍ കാര്‍ സംഭവസ്ഥലത്ത് നിന്ന് ആറ് കിലോമീറ്റര്‍ അകലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

ബിജെപിയുടെ കിസാന്‍ മോര്‍ച്ച നേതാവാണ് ബ്രിജ്പാല്‍. ബിജെപി സ്ഥാനാര്‍ഥിയായി 2012ല്‍ മുറാദ്‌നഗറില്‍ നിന്ന് നിയമസഭയിലേക്ക് മല്‍സരിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.