നീന്തല്‍ ഇതിഹാസം മെക്കല്‍ ഫെല്‍പ്‌സിന് 200 മീറ്ററില്‍ സ്വര്‍ണം

Posted on: August 12, 2016 9:12 am | Last updated: August 12, 2016 at 3:03 pm

phelpsറിയോ ഡി ജനീറോ: അമേരിക്കന്‍ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സിന് ഇരുപത്തിരണ്ടാം സ്വര്‍ണം. 200 മീറ്റര്‍ മെഡ്‌ലിയിലാണ് ഫെല്‍പ്‌സ് സ്വര്‍ണം നേടിയത്. 1:54:66 സെക്കന്‍ഡിലാണ് ഫെല്‍പ്‌സ് ഫിനിഷ് ചെയ്തത്.

റിയോ ഒളിമ്പിക്‌സില്‍ ഫെല്‍പ്‌സിന്റെ നാലാം സ്വര്‍ണമാണിത്. ഇതോടെ ഫെല്‍പിസിന്റെ ആകെ ഒളിമ്പിക്‌സ് മെഡല്‍ നേട്ടം 26 ആയി. 200 മീറ്റര്‍ മെഡ്‌ലിയില്‍ തുടര്‍ച്ചയായ നാലാം ഒളിമ്പിക്‌സിലാണ് ഫെല്‍പ്‌സ് സ്വര്‍ണം നേടുന്നത്.