ജോസ് കെ മാണി കേന്ദ്രമന്ത്രിയാവാന്‍ യോഗ്യനെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Posted on: August 11, 2016 4:53 pm | Last updated: August 11, 2016 at 4:53 pm

jose k maniആലപ്പുഴ: യുഡിഎഫ് വിട്ട കെഎം മാണിയെ എന്‍ഡിഎ മുന്നണിയിലെത്തിക്കാന്‍ ബിഡിജെഎസ് ശ്രമം തുടങ്ങി. മാണിയെ ബിഡിജെഎസ് മുന്നണിയിലേക്ക് ക്ഷണിക്കുന്നതായി പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ജോസ് കെ മാണി കേന്ദ്രമന്ത്രിയാകാന്‍ യോഗ്യനാണെന്നും തയ്യാറാണെങ്കില്‍ പ്രധാനമന്ത്രിയുമായും അമിത് ഷായുമായും ഇക്കാര്യം സംസാരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.