കെ.എം.മാണിയുമായി ഇപ്പോള്‍ ചര്‍ച്ചയില്ലെന്ന് ഒ.രാജഗോപാല്‍

Posted on: August 8, 2016 11:08 am | Last updated: August 8, 2016 at 1:20 pm

o rajagopalതിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണിയുമായി ഇപ്പോള്‍ ചര്‍ച്ചക്കില്ലെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ.രാജഗോപാല്‍. മാണി യു.ഡി.എഫില്‍ നിന്ന് പൂര്‍ണമായി തിരിച്ചു വന്നിട്ടില്ല.

തിരിച്ചുപോകാനുള്ള സാധ്യത തള്ളാനാകില്ലെന്നും രാജഗോപാല്‍ പറഞ്ഞു.
കഴിഞ്ഞദിവസമാണ് യു.ഡി.എഫുമായുള്ള മൂന്നു പതിറ്റാണ്ടിലേറെക്കാലം നീണ്ട ബന്ധം അവസാനിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചത്.

യു.ഡി.എഫ് വിട്ടാലും തദ്ദേശസഹകരണ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസുമായുള്ള ധാരണകള്‍ തുടരുമെന്നും ഇനി യു.ഡി.എഫിലേക്കു തിരിച്ചുവരുമെന്ന ചിന്തപോലും തങ്ങള്‍ക്കില്ലെന്നുമാണ് കേരള കോണ്‍ഗ്രസ് എം പ്രഖ്യാപിച്ചത്.