കാണാതായ അള്‍ജീരിയന്‍ വിമാനം സുരക്ഷിതമായി തിരിച്ചിറങ്ങി

Posted on: August 6, 2016 11:03 pm | Last updated: August 7, 2016 at 10:52 am
SHARE

airalgerieഅള്‍ജിയേഴ്‌സ്: കാണാതായ അള്‍ജീരിയന്‍ യാത്രാ വിമാനം സുരക്ഷിതമായി തിരിച്ചിറങ്ങി. അള്‍ജീരിയയില്‍ നിന്ന് മാഴ്‌സയിലേക്ക് പോവുകയായിരുന്ന എയര്‍ അള്‍ജീരിയയുടെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായതാണ് ആശങ്കയുണ്ടായക്കിയത്.

വിമാനം പറന്നുയര്‍ന്ന ഉടന്‍ അടിയന്തര സാഹചര്യമെന്ന് പൈലറ്റ് സന്ദേശമയച്ചിരുന്നു. തുടര്‍ന്ന് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. ഇതോടെയാണ് വിമാനം കാണാതായതായി വാര്‍ത്തകള്‍ വന്നത്. പിന്നീട് വിമാനം സുരക്ഷിതമായി തിരിച്ചിറങ്ങിയതായി എയര്‍ അള്‍ജീരിയ അധികൃതര്‍ അറിയിച്ചു.