റിയോ ഒളിമ്പിക്‌സ്: വനിതകളുടെ അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം

Posted on: August 6, 2016 9:07 am | Last updated: August 6, 2016 at 3:03 pm
SHARE

Deepika-Kumarii_030070016റിയോ ഡി ഷാനെറോ: റിയോ ഒളിമ്പിക്‌സിലെ വനിതാ വിഭാഗം അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. റാങ്കിംഗ് റൗണ്ടില്‍ ദീപിക കുമാരി 640 പോയിന്റോടെ 20-ാം സ്ഥാനത്തും ബൊബെയ്‌ലാ ദേവി 638 പോയിന്റോടെ 24-ാം സ്ഥാനത്തും എത്തി. എന്നാല്‍ ലക്ഷ്മി റാണി മാഞ്ചി 43-ാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. ടീമിനത്തില്‍ ദീപിക, ബൊബെയ്‌ലാ ദേവി, ലക്ഷ്മി റാണി എന്നിവരുള്‍പ്പെട്ട സംഘം 1892 പോയിന്റോടെ ഏഴാംസ്ഥാനത്തെത്തി.

ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ദക്ഷിണ കൊറിയന്‍ താരങ്ങള്‍ നേടി. യഥാക്രമം 669, 666,663 പോയിന്റോടെ ചോയി മിസണ്‍, ചാംഗ് ഹൈ ജിന്‍, കി ബോ ബെ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയത്. ടീമിനത്തില്‍ 1998 പോയിന്റോടെ ദക്ഷിണ കൊറിയ തന്നെയാണ് ഒന്നാമത്.