ഹെല്‍മറ്റ് ധരിക്കാത്ത യാത്രികനെ പൊലീസ് വയര്‍ലെസ് സെറ്റു കൊണ്ട് എറിഞ്ഞു വീഴ്ത്തി

Posted on: August 5, 2016 7:19 pm | Last updated: August 6, 2016 at 11:54 am

കൊല്ലം: ഹെല്‍മറ്റ് ധരിക്കാത്ത യാത്രികനെ പൊലീസ് വയര്‍ലെസ് സെറ്റു കൊണ്ട് എറിഞ്ഞു വീഴ്ത്തിയതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം. കൊല്ലം ആശ്രാമം ലിങ്ക് റോഡിലാണ് സംഭവം നടന്നത്.
ഏറു കൊണ്ടതിനെ തുടര്‍ന്ന് യാത്രികനായ സന്തോഷിന് പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കൊല്ലം എഎസ്പി സ്ഥലത്ത് എത്തി നടപടി സ്വീകരിക്കും എന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചത്.