ഹൈദരാബാദില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു

Posted on: August 2, 2016 9:47 am | Last updated: August 2, 2016 at 12:48 pm
SHARE

HYDERABAD COLLLAPSEഹൈദരാബാദ്: സെക്കന്തരാബാദില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു. തിങ്കളാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. സെക്കന്തരാബാദിലെ ചില്‍ക്കല്‍ഗുഡയിലെ കെട്ടിടമാണ് തകര്‍ന്നുവീണത്.ഇന്നലെ രാത്രി വെകിയായിരുന്നു അപകടം. അക്ബര്‍, വാജിദ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

തകര്‍ന്നുവീണ കെട്ടിടം കാലപ്പഴക്കം കാരണം ജീര്‍ണാവസ്ഥായിലായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിരിക്കാമെന്ന സംശയത്തില്‍ പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്