പുഴയില്‍ ഒഴുക്കില്‍പ്പെട്ട എസ്എസ്എഫ് പ്രവര്‍ത്തകന് വേണ്ടി തിരച്ചില്‍ തുടരുന്നു

Posted on: July 31, 2016 1:09 pm | Last updated: July 31, 2016 at 1:09 pm
SHARE

kunnamangalam searchകുന്ദമംഗലം: സുഹൃത്തുക്കള്‍ കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. എസ് എസ് എഫ് പ്രവര്‍ത്തകന്‍ മലയമ്മ മുണ്ടോട്ട് തടായില്‍ മുഹമ്മദ് ഇയാസ്(17) നെയാണ് കാണാതായത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ഫയര്‍ഫോയ്‌സും, മുങ്ങലില്‍ പ്രത്യേക പരിശീലനം ലഭിച ചേന്ദമംഗല്ലൂരില്‍ നിന്നുള്ള ഒരു കൂട്ടം യുവാക്കളും കുന്ദമംഗലം പോലീസും നാട്ടുകാരും ഊര്‍ജിതമായി തിരച്ചില്‍ നടത്തുകയാണ്. ഫയര്‍ഫോയ്‌സിന്റെ ബോട്ടും ഇപ്പോള്‍ തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ചയാണ് ഇയാസിനെ കാണാതായത്.