അബുദാബിയില്‍ ഭക്ഷ്യ സുരക്ഷാ കാമ്പയിന്‍

Posted on: July 29, 2016 7:33 pm | Last updated: July 30, 2016 at 3:03 pm
SHARE

Food-Safety-Educationഅബുദാബി: പൊതുസമൂഹത്തേയും വിദ്യാര്‍ഥികളേയും ലക്ഷ്യമാക്കി അബുദാബി ഭക്ഷ്യസുരക്ഷാ അതോറിറ്റി ആറു മാസം നീണ്ടുനിന്ന 700 മണിക്കൂര്‍ ബോധവത്കരണ കാമ്പയിന്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ കുട്ടികള്‍, സ്‌കൂളില്‍ ഭക്ഷണം നിയന്ത്രിക്കുന്നവര്‍, മാനേജ്‌മെന്റ്, കാര്‍ഷിക, ഭക്ഷ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ എന്നിവരെയാണ് ലക്ഷ്യമാക്കുന്നത്. കാമ്പയിന്റെ ഭാഗമായി 129 ബോധവത്കരണ പ്രഭാഷണങ്ങള്‍, ഏഴ് പ്രചരണ പരിപാടികള്‍, 136 മറ്റു പ്രചരണ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് സംഘടിപ്പിച്ചത്.
ഭക്ഷണം കൊണ്ടുപോകുന്ന ലഞ്ച് ബോക്‌സ്, സുരക്ഷിത ഷോപ്പിംഗ്, ഭക്ഷ്യ വിധബാധ, കൈ കഴുകല്‍, ഭക്ഷ്യ മലിനീകരണം, സുരക്ഷിത ഭക്ഷ്യ സംഭരണം, സ്വകാര്യ ശുചിത്വം എന്നീ വിഷയങ്ങളിലാണ് പ്രഭാഷണങ്ങളും ശില്‍പശാലകളും. ഭക്ഷ്യസുരക്ഷ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പരിചയപ്പെടുത്തുന്നതിനായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഏകദിന ഭക്ഷ്യ പരിചരണ ക്യാമ്പ് സുരക്ഷാ മന്ത്രാലയം ഒരുക്കി. വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായി ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ക്യാമ്പില്‍ ഉണ്ടായിരുന്നു.